മസ്കറ്റ്: ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മരണം. നിസ്‌വ-മസ്കറ്റ് റോഡിലാണ് അപകടം ഉണ്ടായത്. ബിദിയ പാലത്തിനടിയിൽ ഉണ്ടായ പല വാഹനങ്ങൾ ഉൾപ്പെട്ട അപകടത്തിൽ രണ്ട് പ്രവാസികൾ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. സുൽത്താൻ തുവൈനി ബിൻ സഈദ് റോഡിലുണ്ടായ ഈ അപകടത്തിൽ രണ്ട് ട്രക്കുകൾ തമ്മിൽ ഇടിച്ചത് മൂലം, അതേ ലെയിനിൽ സഞ്ചരിച്ചുകൊണ്ടിരുന്ന അഞ്ച് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇതോടെ സ്ഥലത്ത് വലിയ ഗതാഗത കുരുക്ക് ഉണ്ടായി. റോയൽ ഒമാൻ പൊലീസ് നൽകിയ വിവരങ്ങൾ പ്രകാരം മരിച്ച […]









