ന്യൂഡൽഹി: ചെങ്കടലിൽ ഹൂതി വിമതരുടെ ആക്രമണത്തിൽ തകർന്ന ചരക്ക് കപ്പലിൽനിന്നു രക്ഷപ്പെട്ട് യെമനിൽ തടവിലായിരുന്ന ആലപ്പുഴ കായംകുളം സ്വദേശി ഇന്ത്യൻ ആർമി സൈനികൻ അനിൽകുമാർ രവീന്ദ്രന് മോചനമായി. യെമൻ തടവിൽ നിന്നു മോചിപ്പിക്കപ്പെട്ട് അനിൽകുമാർ ബുധനാഴ്ച ഒമാനിലെ മസ്‌കറ്റിലെത്തി, ഉടൻ തന്നെ ഇന്ത്യയിലെത്തുമെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. ചെങ്കടലിൽ ഹൂതി വിമതരുടെ ആക്രമണത്തിൽ മുങ്ങിപ്പോയ ചരക്കു കപ്പലിലെ അംഗമായിരുന്നു അനിൽകുമാർ രവീന്ദ്രൻ. കപ്പലിലെ മറ്റ് 10 പേരെയും മോചിപ്പിച്ചിരുന്നു. മോചനത്തിനു വേണ്ടി ഇടപട്ടതിന് ഇന്ത്യ ഒമാന് നന്ദി അറിയിച്ചു. […]








