ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി കൊല്ലപ്പെട്ടതിനുശേഷം അദ്ദേഹത്തിന്റെ ഓഫിസ് എക്സിൽ പോസ്റ്റു ചെയ്ത പരിശുദ്ധ ഖുർആനിലെ സൂക്തവാങ്ങൾ വായിച്ചത് ഒരു കോടിയിലധികം ആളുകൾ. ഞായറാഴ്ച രാവിലെ 7.28നാണ് എക്സ് അക്കൗണ്ടിൽ പോസ്റ്റ് പ്രസിദ്ധീകരിച്ചത്. ഖമനയിയുടെ ചിത്രവും ഖുർആനിലെ മൂന്നാം അധ്യായത്തിലെ 23 മൂന്നാമത്തെ സൂക്തവും മാത്രമാണ് പോസ്റ്റിൽ. 7.28നു ശേഷം ഇതുവരെ മറ്റു പോസ്റ്റുകൾ ഇതിലൂടെ പുറത്തുവന്നിട്ടില്ല. ടെഹ്റാനിലെ ഓഫിസ് സമുച്ചയത്തിനുനേരെ ശനിയാഴ്ച യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടത്. ഖമനയിയുടെ […]








