പാലക്കാട്: പുതുശ്ശേരി സുരഭി നഗറിൽ കരോൾ നടത്തിയ കുട്ടികൾക്കെതിരേയുണ്ടായ ആക്രമണത്തിൽ അശ്വിൻരാജിനെക്കൂടാതെ മറ്റാർക്കും പങ്കില്ലെന്ന് പോലീസ്. മദ്യപിച്ചാണ് പ്രതി അക്രമം നടത്തിയതെന്നും വിശദമായ അന്വേഷണം നടത്തി ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്നും പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് കുരുടിക്കാട് സുരഭി നഗറിൽ പത്ത് സ്കൂൾ വിദ്യാർഥികളടങ്ങുന്ന കാരൾ സംഘത്തെ കാണാണ്ടിത്തറ സ്വദേശി അശ്വിൻരാജ് (24) തടഞ്ഞുനിർത്തി മർദിച്ചത്. മദ്യപിച്ചെത്തിയ അശ്വിൻരാജ് ബാൻഡ് വാദ്യങ്ങളുമായെത്തിയ കുട്ടികളെ തടഞ്ഞുനിർത്തി ഡ്രമ്മുകൾ ചവിട്ടിയും അടിച്ചും തകർത്തുവെന്നാണ് കേസ്. അതേസമയം കരോള്‍ നടത്തിയ കുട്ടികൾക്കെതിരെ […]








