തിരുവനന്തപുരം: നിലവിൽ പുറത്തിറക്കിയ എസ്ഐആർ കരട് വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് വീണ്ടും പേര് ചേർക്കാൻ അവസരമുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രത്തൽ ഖേൽക്കർ. ഇതിനായി ഫോം 6 പൂരിപ്പിച്ചു നൽകണം. ഇതിനൊപ്പം സത്യവാങ്മൂലവും സമർപ്പിക്കേണ്ടതുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു. ജനുവരി 22 വരെയാണ് ഇതിനുള്ള സമയം. അതേസമയം വിദേശത്തുള്ളവർക്ക് പേരുവിവരങ്ങൾ ചേർക്കാൻ ഫോം 6 എ നൽകണം. എല്ലാ ഫോമുകളും വൈബ്സൈറ്റിൽ ലഭ്യമാണ്. സൈറ്റ് വഴി ചെയ്യാൻ അറിയില്ലാത്തവർ ബിഎൽഒമാരെ സമീപിച്ചും ഫോമുകൾ പൂരിപ്പിച്ചു നൽകാവുന്നതാണെന്ന് […]








