യുവതിയുടെ അറ്റുപോയ ചെവി 5 മാസങ്ങൾക്കിപ്പുറം അപൂർവ ശസ്ത്രക്രിയയിലൂടെ അതേസ്ഥാനത്ത് തുന്നിച്ചേർത്ത് ഒരുകൂട്ടം ഡോക്ടർമാർ. ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലെ ജിനാൻ നഗരത്തിലുള്ള ആശുപത്രിയിലാണ് സംഭവം. അറ്റുപോയ ചെവി ആദ്യം യുവതിയുടെ കാലിൽ തുന്നിച്ചേർക്കുകയും പിന്നീട് മാസങ്ങൾക്കുശേഷം യഥാസ്ഥാനത്ത് തിരികെ വെക്കുകയുമായിരുന്നുവെന്ന് സൗത്ത് ചൈനാ മോണ്ങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു ശസ്ത്രക്രിയയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ജോലിസ്ഥലത്തുവെച്ച് ഏപ്രിലിലാണ് യുവതിക്ക് അപകടമുണ്ടായത്. ജോലിക്കിടെ അബദ്ധത്തിൽ വലിയ ഒരു മെഷീൻ ഇവരുടെ ചെവി അറുക്കുകയായിരുന്നു. ചെവിക്കൊപ്പം വലിയഭാഗം […]









