ഒരു എംഎൽഎക്ക് മാസം എന്തു കിട്ടും?… ഇതാണ് ഇപ്പോൾ ജനങ്ങളുടെ പ്രധാന ചർച്ചാ വിഷയം. വട്ടിയൂർക്കാവ് എംഎൽഎ ആയ വി കെ പ്രശാന്ത് തിരുവനന്തപുരം കോർപറേഷന്റെ കെട്ടിടം ഓഫീസായി ഉപയോഗിക്കുന്നത് സംബന്ധിച്ച വിവാദങ്ങൾ ഉയർന്നതോടെയാണ് ഈ വിഷയം വീണ്ടും ജനങ്ങളുടെ ചിന്തയിലേക്കെത്തിയത്. മുമ്പ് കോർപറേഷന്റെ ശാസ്തമംഗലം കൗൺസിലർമാർ ഉപയോഗിച്ചിരുന്ന ഓഫീസ് തിരുവനന്തപുരം മേയറായിരുന്ന വികെ പ്രശാന്ത് വട്ടിയൂർക്കാവ് എംഎൽഎ ആയപ്പോൾ സ്വന്തം ഓഫീസിനായി വാടകയ്ക്കെടുക്കുകയായിരുന്നു. എന്നാൽ നിലവിലെ കൗൺസിലർ ശ്രീലേഖ ഓഫീസ് വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് പ്രശ്നം പൊതുമധ്യത്തിലേക്കെത്തിയത്. […]









