കണ്ണൂർ: സംസ്ഥാനത്ത് ബാറുകളിൽ വിജിലൻസിന്റെ വ്യാപക പരിശോധന. ഓപ്പറേഷൻ ബാർകോഡ് എന്ന പേരിൽ ബാറുകളിൽ നടത്തിയ പരിശോധനയിൽ പല ജില്ലയിലും ക്രമക്കേടുകൾ കണ്ടെത്തി. കണ്ണൂർ ജില്ലയിൽ ഇരിട്ടി, തളിപ്പറമ്പ്, പഴയങ്ങാടി, പയ്യന്നൂർ എന്നിവിടങ്ങളിലെ 4 ബാറുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ അളവിൽ ക്രമക്കേട് കണ്ടെത്തി. പഴയങ്ങാടി പ്രതീക്ഷാ ബാറിൽ 60 മില്ലി പെഗ് അളവ് പാത്രത്തിനു പകരം 48 മില്ലിയുടെ അളവ്പാത്രവും 30 മില്ലിയുടെ പാത്രത്തിനു പകരം 24 മില്ലി അളവ്പാത്രവും ഉപയോഗിക്കുന്നതായി കണ്ടെത്തി. അളവിൽ കൃത്രിമം […]









