ആലപ്പുഴ: എബിവിപി ചെങ്ങന്നൂർ നഗർ സമിതി അംഗമായിരുന്ന ആറന്മുള കോട്ട ശ്രീശൈലം വീട്ടിൽ വിശാലിനെ (19) കൊലപ്പെടുത്തിയ കേസിൽ കാമ്പസ് ഫ്രണ്ട് പ്രവർത്തകരായ എല്ലാ പ്രതികളേയും വെറുതേവിട്ട് കോടതി. മാവേലിക്കര അഡീഷനൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജി പി.പി.പൂജയാണു വിധി പറഞ്ഞത്. വിധി നിരാശാജനകമെന്നും അപ്പീൽ നൽകുമെന്നും പ്രോസിക്യൂഷൻ പറഞ്ഞു. കേസിൽ പ്രായപൂർത്തിയാകാത്ത ഒരാളുൾപെടെ 20 പ്രതികളാണുണ്ടായിരുന്നത്. മുഴുവൻ പ്രതികളെയും വെറുതേവിട്ടു എന്ന ഒറ്റവരിയിലാണ് കോടതി വിധി പ്രസ്താവിച്ചത്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ വിധിപ്പകർപ്പ് പുറത്തുവന്നാലേ വ്യക്തമാവുകയുള്ളൂ. […]








