കൊച്ചി: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ലഭിച്ച പരോളിനെകുറിച്ച് കൂടുതൽ അന്വേഷിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി. ഈ കേസിലെ പ്രതികൾക്ക് മാത്രം എന്താണ് പ്രത്യേകത എന്നും കോടതി ചോദിച്ചു. കേസിലെ പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവിന്റെ പരോൾ അപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ ചോദ്യം. ജ്യോതി ബാബുവിന്റെ ബന്ധുവിന്റെ മരണാനന്തരകർമങ്ങൾക്കായി 10 ദിവസത്തെ അടിയന്തര പരോൾ വേണമെന്നായിരുന്ന ആവശ്യവുമായി ജ്യോതി ബാബുവിന്റെ ഭാര്യ പിജി സ്മിതയാണ് ഹർജി നൽകിയത്. മരിച്ചയാൾ അടുത്തബന്ധുവെന്ന ഗണത്തിൽ വരാത്തതിനാൽ പരോൾ അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. അതുപോലെ […]









