തിരൂർ: അതിവേഗ റെയിൽ പദ്ധതി ഉടനെന്ന പ്രഖ്യാപനവുമായി മുന്നോട്ട് വന്ന ഇ. ശ്രീധരനെ വിമർശിച്ച് മന്ത്രി വി. അബ്ദുറഹിമാൻ. തവനൂരിൽ ഒരു പാലം നിർമിക്കുന്നതിനെതിരെ കോടതിയിൽ പോയ ആളാണ് ഇ. ശ്രീധരൻ, കേരളത്തിന് ഗുണകരമാകുന്ന ഏത് പദ്ധതിയും ഇരുകൈയും നീട്ടി സ്വീകരിക്കുക എന്നതാണ് തങ്ങളുടെ നിലപാടെന്നും മന്ത്രി പറഞ്ഞു. അതിവേഗ റെയിൽ പദ്ധതിക്ക് ഡിപിആർ തയ്യാറാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഡിഎംആർസിയെ ചുമതലപ്പെടുത്തിയതായി ഇ. ശ്രീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ, സംസ്ഥാനത്ത് റെയിൽവേ […]









