തിരുവനന്തപുരം: ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നുവെന്നും പക്ഷെ അടിത്തറ തകർന്നിട്ടില്ലെന്നും അതിനാൽ തിരിച്ചടിയിൽ പാഠം പഠിച്ച് തിരുത്തി മുന്നോട്ടുപോകണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സർക്കാരിൻറെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനായില്ല, തദ്ദേശ തെരഞ്ഞെടുപ്പ് വിധിയുടെ പാഠങ്ങൾ ഇടതുപക്ഷത്തിന് നിർണായകമാണെന്നും ബിനോയ് വിശ്വം വാർത്താസമ്മേളനത്തിൽ തുറന്നുപറഞ്ഞു. അതുപോലെ മൂന്നാം ഭരണത്തിനായി കാലവിളംബരം ഇല്ലാതെ രംഗത്തിറങ്ങണം. ജനവിഭാഗങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നതിൻറെ കാരണം കണ്ടെത്തണം. തിരുത്തൽ വരുത്താൻ എൽഡിഎഫിന് കഴിയണം. ജനങ്ങളുമായി സത്യസന്ധമായ ആശയ വിനിമയമാണ് മാർഗം. ജനങ്ങൾ തന്നെയാണ് […]








