ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാന്റെ ഭീകരകേന്ദ്രങ്ങൾ ഇന്ത്യ തകർത്തതായി സമ്മതിച്ച് ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇതാദ്യമായാണ് ഒരു ലഷ്കറെ തൊയ്ബ നേതാവ് ഇന്ത്യൻ ആക്രമണത്തെ തുടർന്നുണ്ടായ അനന്തരഫലങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ സമ്മതിക്കുന്നത്. കസൂരിയാണ് പഹൽഗാം ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് നേരത്തേ സുരക്ഷാ ഏജൻസികൾ കണ്ടെത്തിയത്. ലഷ്കറെ തൊയ്ബ സ്ഥാപകൻ ഹാഫീസ് സയിദിന്റെ വിശ്വസ്ത അനുയായിയാണ് കസൂരി. അതേസമയം ഓപ്പറേഷൻ സിന്ദൂറിനെ സംബന്ധിച്ച് കസൂരി പ്രസ്താവന നടത്തുന്ന […]









