ചേർത്തല: വിഎസ് എന്നത് കേവലം ഒരു രാഷ്ട്രീയക്കാരൻ എന്നതിനപ്പുറം ഒരു ജനവികാരമാണ്. അതിനാൽ തന്നെ ആ വികാരം വോട്ടാക്കാനുള്ള ആലോചനയിൽ സിപിഎം എന്നു സൂചന. നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാറിനെ മത്സരിപ്പിക്കാനുള്ള ആലോചനയിലാണ് സിപിഎം. പ്രധാനമായും ആലപ്പുഴ, പാലക്കാട് ജില്ലകളിൽനിന്നാണ് ഈ നിർദേശമുയർന്നത്. ഇതിന്റെ ഭാഗമായി വിഎസിന്റെ കുടുംബവുമായി നേതൃത്വം പ്രാഥമികമായി ബന്ധപ്പെട്ടു. ആലപ്പുഴയിലെ കായംകുളത്തോ വിഎസ് ഒടുവിൽ തെരഞ്ഞെടുക്കപ്പെട്ട മലമ്പുഴയിലോ മത്സരിപ്പിക്കാനാണ് ആലോചന. നിലവിൽ ഐഎച്ച്ആർഡി അസിസ്റ്റന്റ് ഡയറക്ടറാണ് അരുൺകുമാർ. […]









