Monday, April 20, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home LIFE STYLE

യാത്രാ പദ്ധതിയുണ്ടോ ? : ഇതാ 2026ല്‍ വിസയില്ലാതെ സന്ദര്‍ശിക്കാവുന്ന 5 രാജ്യങ്ങള്‍

by KP Sabin
January 3, 2026
in LIFE STYLE
യാത്രാ-പദ്ധതിയുണ്ടോ-?-:-ഇതാ-2026ല്‍-വിസയില്ലാതെ-സന്ദര്‍ശിക്കാവുന്ന-5-രാജ്യങ്ങള്‍

യാത്രാ പദ്ധതിയുണ്ടോ ? : ഇതാ 2026ല്‍ വിസയില്ലാതെ സന്ദര്‍ശിക്കാവുന്ന 5 രാജ്യങ്ങള്‍

5 visa-free countries for indians that are ideal for a 2026 overseas trip

2026ല്‍ നിങ്ങള്‍ വിദേശയാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ ?. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിസയില്ലാതെ ചില രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമുണ്ട്. അതായത് പ്രസ്തുത രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ വിസയ്ക്ക് അപേക്ഷിക്കുകയോ അതിന് വേണ്ട രേഖകള്‍ സംഘടിപ്പിക്കുകയോ അവയ്ക്കായി ക്യൂവില്‍ നില്‍ക്കുകയോ വേണമെന്നില്ലെന്ന് ചുരുക്കം. ആ പട്ടികയിലെ 5 രാജ്യങ്ങള്‍ ഇനി പറയുന്നവയാണ്.

തായ്‌ലന്‍ഡ്

ഇന്ത്യന്‍ യാത്രികരെ സംബന്ധിച്ച് പ്രിയമുള്ളതും ഏളുപ്പത്തില്‍ എത്താവുന്നതുമായ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളില്‍ ഒന്നായി തായ്‌ലന്‍ഡ് 2026ലും തുടരുന്നു. ഇന്ത്യക്കാര്‍ക്ക് നിശ്ചിത കാലയളവിലേക്ക് വിസയില്ലാതെ തായ്‌ലന്‍ഡ് സന്ദര്‍ശിക്കാന്‍ അവസരമുണ്ട്. ചെറിയ അവധികള്‍ക്കും ദീര്‍ഘമായ അവധികള്‍ക്കും ഇത് ഒരുപോലെ അനുയോജ്യമാണ്.

മനോഹരമായ ബീച്ചുകള്‍ അവതരിപ്പിച്ചും സുന്ദരമായ നൈറ്റ് ലൈഫ് പ്രദാനം ചെയ്തും തായ്‌ലന്‍ഡ് നിങ്ങളെ ത്രസിപ്പിക്കും, വൈവിധ്യമാര്‍ന്നതും രുചികരവുമായ തെരുവ് ഭക്ഷണം ആസ്വദിക്കുന്നതോടൊപ്പം ക്ഷേത്രങ്ങള്‍, ഷോപ്പിങ് കേന്ദ്രങ്ങള്‍ എന്നിവ സന്ദര്‍ശിക്കുകയും ചെയ്യാം. ഇന്ത്യയില്‍ നിന്ന് ഇവിടേക്കുള്ള വിമാന യാത്രാ ചിലവ് കുറഞ്ഞതുമാണ്.

നേപ്പാള്‍

ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെയും എളുപ്പത്തിലും എത്താവുന്ന മറ്റൊരു ലക്ഷ്യസ്ഥാനമാണ് നേപ്പാള്‍. അടിസ്ഥാന തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് നേപ്പാളില്‍ ഇന്ത്യക്കാര്‍ക്ക് യാത്ര സാധ്യമാണ്. പര്‍വതങ്ങള്‍, ആത്മീയ കേന്ദ്രങ്ങള്‍, ക്ഷേത്രങ്ങള്‍, പരിസ്ഥിതിമനോഹര ഇടങ്ങള്‍ എന്നിവയാല്‍ നേപ്പാള്‍ സമ്പന്നമാണ്.

സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ട്രെക്കിംഗ്, പാരാഗ്ലൈഡിംഗ്, തുടങ്ങിയവയും ആസ്വദിക്കാം. ഇന്ത്യയോട് സാംസ്‌കാരികപരമായുള്ള സാമ്യതയും ഊഷ്മളമായ ആതിഥ്യ രീതികളും നേപ്പാളില്‍ ഹോംലി ഫീല്‍ സമ്മാനിക്കും.

ഭൂട്ടാന്‍

പ്രശാന്തതയ്ക്ക് അത്രമേല്‍ അതുല്യമായ ഇടമാണ് ഭൂട്ടാന്‍. വിസയ്ക്ക് പകരം, ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈനില്‍ എളുപ്പത്തില്‍ നേടാന്‍ കഴിയുന്ന പെര്‍മിറ്റ് ആണ് ആവശ്യം. ശാന്തവും ശുദ്ധവുമായ ചുറ്റുപാടുകളും അര്‍ത്ഥവത്തായ യാത്രകളും ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് ഭൂട്ടാന്‍ ഏറ്റവും അനുയോജ്യമാണ്.

രാജ്യം സുസ്ഥിരതയ്ക്കും സന്തോഷത്തിനും പ്രാധാന്യം നല്‍കുന്നു. തിംഫുവും പാറോയും ആശ്രമങ്ങള്‍, മലനിരകള്‍, പരമ്പരാഗത സംസ്‌കാരം എന്നിവ വാഗ്ദാനം ചെയ്യുന്നു. തിരക്കേറിയ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിന്ന് മാറിനടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഭൂട്ടാന്‍ മികച്ച തിരഞ്ഞെടുപ്പാണ്.

മാലിദ്വീപ്

സ്വപ്നതുല്യമായ ലക്ഷ്യസ്ഥാനമാണ് മാലിദ്വീപ്. ഇവിടെ വിസ-ഓണ്‍ അറൈവല്‍ സൗകര്യം ലഭ്യമാണ്. ഇതിനുള്ള നടപടിക്രമങ്ങള്‍ ലളിതവും സമ്മര്‍ദരഹിതവുമാണ്. ക്രിസ്റ്റല്‍ ക്ലിയര്‍ സമുദ്രജലം, വെളുത്ത മണല്‍ തീരങ്ങള്‍, ലോകത്തെ ഏറ്റവും മികച്ച റിസോര്‍ട്ടുകള്‍ എന്നിവ ഇവിടെ ലഭ്യമാണ്.

Also Read: സൗദി ഉംറ വിസയില്‍ പുതിയ നിയമങ്ങള്‍ ; നിര്‍ബന്ധിത നുസുക് ബുക്കിങ്, ഇന്‍ഷുറന്‍സ് ; അറിയേണ്ടതെല്ലാം

ദമ്പതികള്‍ക്കും ഹണിമൂണ്‍ ആഘോഷിക്കുന്നവര്‍ക്കുമുള്ള ക്ലാസിക് ചോയ്‌സുമാണ് മാലി. ആര്‍ഭാടത്തില്‍ അധിഷ്ഠിതമായ റിസോര്‍ട്ടുകളും മറ്റും ഇവിടെ ഏറെയുണ്ട്. അതേസമയം ബജറ്റ് ഫ്രണ്ട്‌ലിയായ ഹോട്ടലുകളും കണ്ടെത്താനാകും. ഇവിടെ എത്തിച്ചേരാന്‍ ഇന്ത്യയില്‍ നിന്ന് കുറഞ്ഞസമയം മതി എന്നതും സവിശേഷതയാണ്.

മൗറീഷ്യസ്

മനോഹര കടല്‍ത്തീരങ്ങളും ദിവസം മുഴുവന്‍ നീന്തിത്തുടിക്കാന്‍ പ്രേരിപ്പിക്കുന്ന ലഗൂണുകളും ഗാംഭീര്യമേറിയ വെള്ളച്ചാട്ടങ്ങളും മൗറീഷ്യസിലുണ്ട്. തീരങ്ങളില്‍ പലവിധ കായിക ഇനങ്ങളിലേര്‍പ്പെടുകയും സൂര്യാസ്തമയം ആസ്വദിക്കുകയും ചെയ്യാം. ഇവിടുത്തെ ഭക്ഷണത്തിലും, ഉത്സവങ്ങളിലുമെല്ലാം ഇന്ത്യന്‍ സമാനത കണ്ടെത്താനുമാകും.

നിരവധി പ്രകൃതി സുന്ദര ഇടങ്ങളുള്ള മൗറീഷ്യസില്‍ ഷോപ്പിങ്ങിനും തെരുവ് സഞ്ചാരത്തിനും രുചികരമായ ഭക്ഷണങ്ങള്‍ ആസ്വദിക്കാനുമൊക്കെ അവസരമുണ്ട്. കുടുംബത്തോടൊപ്പമായാലും തനിച്ചായാലും യാത്ര മനോഹരമാക്കാന്‍ ഉതകുന്ന അനവധി അതുല്യ അവസരങ്ങള്‍ മൗറീഷ്യസ് ഒരുക്കിവച്ചിട്ടുണ്ട്.

ShareSendTweet

Related Posts

horoscope-today:-ഇന്നത്തെ-രാശിഫലം:-2026-ഏപ്രിൽ-20-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

Horoscope Today: ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 20 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

April 20, 2026
femina-miss-india-2026-winner:-ഫെമിന-മിസ്-ഇന്ത്യ-വേൾഡ്-2026-കിരീടം-ചൂടി-ഗോവയുടെ-സാധ്വി-സെയിൽ
LIFE STYLE

Femina Miss India 2026 Winner: ഫെമിന മിസ് ഇന്ത്യ വേൾഡ് 2026 കിരീടം ചൂടി ഗോവയുടെ സാധ്വി സെയിൽ

April 19, 2026
മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ വാൽപാറ ദുരന്തത്തിൽ അനുശോചനം രേഖപെടുത്തി
LIFE STYLE

മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ വാൽപാറ ദുരന്തത്തിൽ അനുശോചനം രേഖപെടുത്തി

April 18, 2026
ഇന്നത്തെ-രാശിഫലം:-2026-ഏപ്രിൽ-18-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 18 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

April 18, 2026
heat-stroke:-അവയവങ്ങളെ-താറുമാറാക്കും,-മാനസിക-നിലയും-തെറ്റിക്കും-;-കരുതിയിരിക്കണം-താപാഘാതത്തെ
LIFE STYLE

Heat Stroke: അവയവങ്ങളെ താറുമാറാക്കും, മാനസിക നിലയും തെറ്റിക്കും ; കരുതിയിരിക്കണം താപാഘാതത്തെ

April 17, 2026
ഇന്നത്തെ-രാശിഫലം:-2026-ഏപ്രിൽ-17-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 17 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

April 17, 2026
Next Post
സോറി-ഒന്നു-കൂടി-ചേർക്കാനുണ്ടായിരുന്നു-വിട്ടുപോയതാ…-മാധ്യമപ്രവർത്തകനെ-മതതീവ്രവാദിയെന്ന്-പറയാതിരുന്നത്-തെറ്റായി-പോയി,-ഞാൻ-പറഞ്ഞ-കാര്യങ്ങളിൽനിന്ന്-ഒരിഞ്ച്-പോലും-പിന്നോട്ടില്ല,-ഞാൻ-എന്ത്-തെറ്റാണ്-ചെയ്തത്,-ഒരു-പിന്നാക്ക-സമുദായക്കാരനായിപ്പോയി-എന്നതുകൊണ്ട്-തന്നോട്-എന്തും-ആകാമെന്നാണോ-ചിന്ത?-ലീഗ്-ചെയ്തത്-ചതിയല്ലേ?-ഈഴവർക്ക്-കേരളം-മൊത്തത്തിൽ-18-കോളേജ്,-മുസ്‌ലിം-സമുദായത്തിന്-മലപ്പുറത്ത്-മാത്രം-48-വെള്ളാപ്പള്ളി

സോറി ഒന്നു കൂടി ചേർക്കാനുണ്ടായിരുന്നു വിട്ടുപോയതാ… മാധ്യമപ്രവർത്തകനെ മതതീവ്രവാദിയെന്ന് പറയാതിരുന്നത് തെറ്റായി പോയി, ഞാൻ പറഞ്ഞ കാര്യങ്ങളിൽനിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ല, ഞാൻ എന്ത് തെറ്റാണ് ചെയ്തത്, ഒരു പിന്നാക്ക സമുദായക്കാരനായിപ്പോയി എന്നതുകൊണ്ട് തന്നോട് എന്തും ആകാമെന്നാണോ ചിന്ത? ലീഗ് ചെയ്തത് ചതിയല്ലേ? ഈഴവർക്ക് കേരളം മൊത്തത്തിൽ 18 കോളേജ്, മുസ്‌ലിം സമുദായത്തിന് മലപ്പുറത്ത് മാത്രം 48- വെള്ളാപ്പള്ളി

ജോലി-കഴിഞ്ഞ്-വീട്ടിലേക്ക്-മടങ്ങുകയായിരുന്ന-ഹിന്ദു-യുവാവിനെ-ക്രൂരമായി-മർദിച്ച്-ദേഹത്ത്-പെട്രോളൊഴിച്ച്-തീകൊളുത്തി,-പ്രാണരക്ഷാർത്ഥം-ഓടിപ്പോയി-ചാടിയത്-സമീപത്തെ-കുളത്തിലേക്ക്,-രക്ഷകനായെത്തിയത്-മുസ്ലിം-യുവാവ്,-ചികിത്സയിലായിരുന്ന-യുവാവ്-മരിച്ചു

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഹിന്ദു യുവാവിനെ ക്രൂരമായി മർദിച്ച് ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി, പ്രാണരക്ഷാർത്ഥം ഓടിപ്പോയി ചാടിയത് സമീപത്തെ കുളത്തിലേക്ക്, രക്ഷകനായെത്തിയത് മുസ്ലിം യുവാവ്, ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വെനസ്വേലയിൽ-പിടിമുറുക്കി-ട്രംപ്!!-പ്രസിഡന്റ്-നിക്കോളാസ്-മഡുറോയേയും-ഭാര്യയേയും-പിടികൂടി-രാജ്യത്തിനു-പുറത്തുകടത്തി,-തലസ്ഥാനമായ-കാരക്കാസിൽ-ഉൾപ്പെടെ-ഏഴു-സ്ഫോടനങ്ങൾ…-സൈനിക-താവളം-ലക്ഷ്യമിട്ടും-ആക്രമണം,-ഓപ്പറേഷൻറെ-വിശദാംശങ്ങൾ-പങ്കുവെക്കാൻ-പ്രത്യേക-വാർത്താസമ്മേളനം-വിളിച്ച്-ട്രംപ്

വെനസ്വേലയിൽ പിടിമുറുക്കി ട്രംപ്!! പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യയേയും പിടികൂടി രാജ്യത്തിനു പുറത്തുകടത്തി, തലസ്ഥാനമായ കാരക്കാസിൽ ഉൾപ്പെടെ ഏഴു സ്ഫോടനങ്ങൾ… സൈനിക താവളം ലക്ഷ്യമിട്ടും ആക്രമണം, ഓപ്പറേഷൻറെ വിശദാംശങ്ങൾ പങ്കുവെക്കാൻ പ്രത്യേക വാർത്താസമ്മേളനം വിളിച്ച് ട്രംപ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • Horoscope Today: ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 20 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • കേരളത്തിൽ 22 വരെ മഴ തുടരും; വേനൽച്ചൂടിന് ആശ്വാസമായി ഇടിമിന്നലോടു കൂടിയ വേനൽ മഴ
  • പാലക്കാട് ചുട്ടുപൊള്ളുന്നു; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നാളെ മുതൽ ഓൺലൈൻ ക്ലാസുകൾ
  • 47 വർഷമായി യുഎസ് പ്രസിഡന്റുമാർ മാറ്റിവച്ച ആ കാര്യം ഞാൻ ചെയ്യും… നാളെ വരെ അവസരം, കരാറിലെത്തിയില്ലെങ്കിൽ ഇറാനെ തകർക്കും, ഇറാനിലെ എല്ലാ ഊർജ നിലയങ്ങളും പാലങ്ങളും നശിപ്പിക്കും!! ഹോർമുസ് തുറന്നില്ലെങ്കിൽ നഷ്ടം ഇറാന്, അവർ അറിയാതെ നമ്മളെ സഹായിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്- ട്രംപ്… യുഎസ് പ്രതിനിധികൾ വീണ്ടും ഇസ്ലാമാബാദിലേക്ക്
  • അക്ഷയ തൃതീയ ആഘോഷത്തിൽ സ്വർണ വിപണി, സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് അക്ഷയ ജ്വല്ലേഴ്സിൽ

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.