
കൊടുംചൂടും വർധിച്ചുവരുന്ന താപനിലയും കണക്കിലെടുത്ത് പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോച്ചിംഗ് സെന്ററുകൾ എന്നിവിടങ്ങളിൽ നാളെ (ഏപ്രിൽ 20) മുതൽ നേരിട്ടുള്ള ക്ലാസുകൾ ഉണ്ടായിരിക്കില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ കളക്ടർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, 24 മണിക്കൂറിനകം തന്നെ ഓൺലൈൻ ക്ലാസുകളിലേക്ക് മാറാൻ എല്ലാ സ്ഥാപനങ്ങളോടും നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ 40.1 ഡിഗ്രി സെൽഷ്യസ് ആണ് പാലക്കാട് രേഖപ്പെടുത്തിയ താപനിലയെങ്കിലും, അനുഭവപ്പെടുന്ന ചൂട് 45 ഡിഗ്രി വരെ ഉയരാൻ സാധ്യതയുള്ളതിനാലാണ് കടുത്ത നടപടി.
Also Read:ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; യുവതിക്കും ആറുമാസം പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം
ക്ലാസ് മുറികളിലെ വായുസഞ്ചാരക്കുറവും ഉയർന്ന യു.വി ഇൻഡക്സും കുട്ടികൾക്കും യുവാക്കൾക്കും സൂര്യാഘാതത്തിനും നിർജ്ജലീകരണത്തിനും കാരണമായേക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. താപനില 37 ഡിഗ്രിയിലോ അതിൽ താഴെയോ തുടർച്ചയായി രണ്ട് ദിവസം രേഖപ്പെടുത്തിയാൽ മാത്രമേ ഫിസിക്കൽ ക്ലാസുകൾ പുനരാരംഭിക്കാൻ അനുമതി നൽകൂ. അതുവരെ പരീക്ഷകളും അക്കാദമിക് പ്രവർത്തനങ്ങളും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി തുടരണമെന്നും കളക്ടർ നിർദ്ദേശിച്ചു.
The post പാലക്കാട് ചുട്ടുപൊള്ളുന്നു; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നാളെ മുതൽ ഓൺലൈൻ ക്ലാസുകൾ appeared first on Express Kerala.








