തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി അധികാരം പിടിച്ചെടുത്തപ്പോഴക്കും വാക്കുവ്യത്യാസം വരുത്തി നേതൃത്വം. ഇതോടെ തലസ്ഥാനത്ത് ബിജെപി അംഗങ്ങൾക്കിടയിൽ അമർഷം പുകയുന്നു. കോർപറേഷനിലെ എല്ലാ സ്ഥിര സമിതികളിലും അധ്യക്ഷ സ്ഥാനം ഉറപ്പിക്കാൻ കഴിയാത്തതിലാണ് നിലവിലെ അമർഷത്തിനു കാരണം. തുടക്കത്തിൽ തന്നെ മേയർ സ്ഥാനം മോഹിപ്പിച്ച് കൗൺസിലർ സ്ഥാനത്ത് ഒതുക്കിയതിനെതിരെ ആർ ശ്രീലേഖ രംഗത്തെത്തിയിരുന്നു. പാർട്ടിയുടെ നിർദേശമനുസരിച്ച് അത് മാധ്യമങ്ങളുടെ നെഞ്ചത്തേക്കിട്ടെങ്കിലും സത്യം പകൽ പോലെ വ്യക്തമാണ്. ഇപ്പോൾ കോർപറേഷനിലെ എല്ലാ സ്ഥിര സമിതികളിലും അധ്യക്ഷ സ്ഥാനം ഉറപ്പിക്കാൻ കഴിയാത്തതും പലർക്കുമിടയിൽ […]









