കഴിഞ്ഞ ജൂൺ മാസത്തിൽ മിഡിൽ ഈസ്റ്റിനെ ഞെട്ടിച്ചുകൊണ്ട് അമേരിക്ക ഒരു ആക്രമണം നടത്തിയിരുന്നു. അന്ന് യുഎന്നിൽ കാര്യമായ ചർച്ചകൾ ഒക്കെ നടക്കുകയും അമേരിക്ക ലോക പോലീസ് ചമഞ്ഞ് ഇത്തരം ഏകപക്ഷീയമായ ആക്രമണങ്ങൾ നടത്തുന്നത് നിർത്തണമെന്ന് പ്രമേയം ഒക്കെ പാസാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ വെനിസ്വേലയെ ആക്രമിച്ചിരിക്കുന്നു. വീണ്ടും യുഎൻ സെക്യൂരിറ്റി കൗൺസിൽ ചേർന്നിരിക്കുകയാണ്. ഈ യോഗത്തിൽ ഇറാൻ തങ്ങൾക്കു നേരെ ഉണ്ടായ ആക്രമണത്തെക്കൂടി സൂചിപ്പിച്ച് അമേരിക്കയെ വിമർശിക്കുകയുണ്ടായി. അതുപോലെ പ്രധാനമായും നാലു കാര്യങ്ങളാണ് ഇറാൻ യുഎന്നിൽ സംസാരിച്ചത്. […]









