കാര്യങ്ങൾ ഉൾട്ടയാവുകയാണോയെന്ന സംശയത്തിലാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാരണം മറ്റൊന്നുമല്ല ട്രംപിനെതിരെ പ്രതിഷേധംതന്നെ. നടത്തുന്നത് മറ്റാരുമല്ല, അമേരിക്കൻ പൗരന്മാർ തന്നെ. ലോകത്ത് മറ്റേതൊരു രാഷ്ട്രത്തലവനും നേരിടാത്ത പ്രതിസന്ധിയിലൂടെയാണ് ട്രംപ് കടന്നു പോകുന്നത്. കസേര പോകുമെന്നത് മാത്രമല്ല, വയസാം കാലം അഴിക്കുള്ളിൽ സർക്കാർ ചെലവിൽ കഴിയേണ്ടി വരുമോ എന്നതും ട്രംപിനെ ആശങ്കപ്പെടുത്തുന്നുണ്ട്. അതിൽ നിന്നൊക്കെ ശ്രദ്ധ തിരിച്ചുവിടാനുള്ള ഞൊടുക്കു വിദ്യകളാണ് ഇപ്പോൾ ട്രംപ് അനുകൂലികൾ പടച്ചു വിട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കൻ പ്രോപ്പഗാൻഡയുടെ ചുവടുപിടിച്ച് മഡൂറോ ഭരണം […]









