ടെഹ്റാൻ: ലോകത്തിലെ ഏറ്റവും നിർണായകമായ എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്കിൽ ഭീതി വിതയ്ക്കുന്നത് വൻ യുദ്ധക്കപ്പലുകൾ മാത്രം അല്ല. അതിനേക്കാൾ കൂടുതൽ ആശങ്ക സൃഷ്ടിക്കുന്നത് വലുപ്പത്തിൽ ചെറുതായെങ്കിലും അതിവേഗവും അപ്രതീക്ഷിതവുമായ ഒരു ബോട്ടുകളുടെ കൂട്ടമാണ്. “കൊതുകുപട” എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ആക്രമണരീതി ആധുനിക നാവികയുദ്ധത്തിന്റെ നിയമങ്ങൾ തന്നെ മാറ്റിയെഴുതുകയാണ്. ഇറാനിലെ പ്രത്യേക സൈനിക വിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ ചെറു ബോട്ടുകൾ എണ്ണത്തിൽ ആയിരങ്ങളാണ്. സാധാരണ കാഴ്ചയ്ക്ക് വിനോദസഞ്ചാര ബോട്ടുകളെപ്പോലെ തോന്നുന്ന ഇവ യാഥാർത്ഥ്യത്തിൽ അത്യന്തം അപകടകാരികളായ […]







