തിരുവനന്തപുരം: സിറ്റി പോലീസ് കമ്മിഷണർ ഓഫിസിന് മുന്നിൽ നിന്ന് പോലീസുകാരന്റെ ബൈക്ക് മോഷ്ടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഇന്നലെ രാത്രിയോടെ മാനവീയം വീഥിയിൽ നിന്നാണ് പ്രതി അമൽ സുരേഷിനെ കന്റോൺമെന്റ് പോലീസ് പിടികൂടിയത്. ഇന്നലെ കമ്മിഷണർ ഓഫിസിൽ പരാതി പറയാൻ എത്തിയ യുവാവ്, ഓഫിസിനു മുന്നിൽ വച്ചിരുന്ന പോലീസുകാരന്റെ ബൈക്ക് മോഷ്ടിക്കുകയായിരുന്നു. അമൽ പിതാവിനെതിരെ പരാതി നൽകാനാണ് കമ്മിഷണർ ഓഫിസിൽ എത്തിയത്. എന്നാൽ പോലീസുകാരുമായി തർക്കിച്ചിട്ട് പുറത്തേക്കു പോയെങ്കിലും തിരിച്ച് വന്ന് പോലീസുകാരന്റെ ബൈക്ക് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. […]









