തിരുവനന്തപുരം: സത്യഭാമ നടത്തിയ വിദ്വേഷ പരാമർശങ്ങൾക്കെതിരെ പൊലീസില്‍ കേസ് നല്‍കി ‘ബിഗ് ബോസ്’ താരം നന്ദന. തന്റെ ശാരീരിക പ്രത്യേകതകളെയും വ്യക്തിത്വത്തെയും അത്യന്തം തരംതാഴ്ന്ന രീതിയിൽ അധിക്ഷേപിച്ചതായി പരിതായില്‍ പറയുന്നു. സത്യഭാമയുടെ അസഭ്യവർഷങ്ങൾക്കും പരിഹാസങ്ങൾക്കും അതേ രീതിയിൽ മറുപടി നൽകാൻ തന്റെ സംസ്കാരം അനുവദിക്കുന്നില്ലെന്നും, നിയമവ്യവസ്ഥയിൽ പൂർണ വിശ്വാസമുള്ളതിനാലാണ് കമ്മിഷണർ ഓഫിസിൽ പരാതി നൽകിയതെന്നും നന്ദന വ്യക്തമാക്കി. സത്യഭാമയ്‌ക്കൊപ്പം തനിക്കെതിരെ സൈബർ ആക്രമണം നടത്തിയവർക്കെതിരെയും കേസ് ഫയൽ ചെയ്ത നന്ദന, അധിക്ഷേപങ്ങൾക്കൊണ്ട് തന്നെ തളർത്താനാവില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് […]









