ഇസ്‌ലാമാബാദ്: ആഭ്യന്തര യുദ്ധത്തിൽ തകർന്നുനിൽക്കുന്ന സുഡാനിലേക്ക് ഏകദേശം 1.5 ബില്യൺ ഡോളർ (ഏകദേശം 13,500 കോടി ഇന്ത്യൻ രൂപ ) മൂല്യമുള്ള ആയുധങ്ങളും യുദ്ധവിമാനങ്ങളും വിതരണം ചെയ്യാനുള്ള കരാറിന്റെ അവസാനഘട്ടത്തിലാണെന്ന് റിപ്പോർട്ട്. പാക്കിസ്ഥാൻ വ്യോമസേനയിലെ മുൻ ഉന്നത ഉദ്യോഗസ്ഥനും വിഷയവുമായി ബന്ധപ്പെട്ട മൂന്ന് വൃത്തങ്ങളുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. റാപിഡ് സപ്പോർട്ട് ഫോഴ്‌സസ് (RSF) എന്ന പാരാമിലിറ്ററി സംഘത്തിനെതിരെ പോരാടുന്ന സുഡാൻ സൈന്യത്തിന് ഈ കരാർ വലിയ ശക്തിയാകുമെന്നാണ് വിലയിരുത്തൽ. രണ്ടര വർഷത്തിലേറെയായി തുടരുന്ന സുഡാൻ സംഘർഷം ലോകത്തിലെ […]









