ടെൽഅവീവ്: സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ തുടരുന്നതിനിടയിൽ ഇറാനിൽ പ്രക്ഷോഭകാരികൾക്കായി കളത്തിലിറങ്ങി കളിക്കാൻ തയാറാണെന്ന സൂചന നൽകി അമേരിക്ക. ഇതോടെ ഇസ്രായേൽ അതീവ ജാഗ്രതയിലെന്ന് റിപ്പോർട്ടുകൾ. ഇറാനിൽ ഭരണകൂടത്തിനെതിരേ പ്രതിഷേധിക്കുന്നവർക്ക് പിന്തുണയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്. യുഎസ് ആക്രമിച്ചാൽ ഇസ്രയേലിലെ യുഎസ് താവളങ്ങൾ തകർക്കുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇസ്രയേൽ ജാഗ്രത പുലർത്തുന്നത്. രാജ്യത്തെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ ഭരണത്തിൽ നിന്ന് ഇറാനെ മോചിപ്പിക്കുന്നതിനാവശ്യമായ സഹായം നൽകാൻ അമേരിക്ക […]









