കാസർകോട് : നാൽപ്പത്തിയെട്ടുകാരിയായ വീട്ടമ്മയെ സിപിഎം നേതാവ് നിരന്തരം ലൈംഗിക പീഡനത്തിന് വിധേയയാക്കിയതായി പരാതി. കുമ്പള സിപിഎം മുൻ ലോക്കൽ സെക്രട്ടറിയും എൻമകജെ പഞ്ചായത്ത് അംഗവും ഇച്ചിലംപാടി സ്കൂൾ അധ്യാപകനുമായ എസ്. സുധാകരനെതിരെയാണ് വീട്ടമ്മയുടെ പരാതി. കാസർകോട് വനിതാ പൊലീസ് കേസെടുത്തു. 20 വർഷത്തോഷമായി താൻ നേരിടുന്ന പീഡനം സംബന്ധിച്ച് വീട്ടമ്മ ജില്ലാ പൊലീസ് മേധാവിക്കും ഡിജിപിക്കും പരാതി നൽകിയതിനെ തുടർന്നാണ് നടപടി. രണ്ടു പതിറ്റാണ്ടോളം ഭീഷണിപ്പെടുത്തി ലൈംഗിക അതിക്രമം നടത്തിയെന്നും തന്റെ വിവാഹ ജീവിതം തകർത്തുവെന്നും […]









