തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് മടങ്ങാനൊരുങ്ങുന്നെന്ന പ്രചരണങ്ങൾ കൊഴുക്കുന്നതിനിടെ അത്തരം ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും കോൺഗ്രസ്സ് അവരുമായി ബന്ധപ്പെട്ടില്ലയെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കേരള കോണ്‍ഗ്രസ് ഇതുവരെ താത്പര്യം അറിയിച്ചിട്ടില്ലെന്നും അറിയിച്ചാൽ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കെസി വേണുഗോപാലും പറഞ്ഞു. അതേസമയം യുഡിഎഫ് വിജയത്തിന് കേരള കോൺഗ്രസ് അനിവാര്യമാണോ എന്ന ചോദ്യത്തിന് യുഡിഎഫ് യോഗം ചേർന്ന് ആലോചിക്കുമെന്നായിരുന്നു സണ്ണി ജോസഫിന്‍റെ മറുപടി. കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക് വരുന്നതിൽ ഇതുവരെ താൽപര്യം അറിയിച്ചിട്ടില്ല. ഒരാളുമായും ഇതുവരെ ചർച്ച നടത്തിയിട്ടില്ല. […]









