ടെഹ്റാൻ: 2026-ലെ ഇറാൻ വിരുദ്ധ സർക്കാർ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആദ്യ പ്രതിഷേധക്കാരനെ വധശിക്ഷയ്ക്ക് വിധിക്കാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ, ‘Save Erfan Soltani’ എന്ന ഹാഷ്‌ടാഗ് സോഷ്യൽ മീഡിയയിൽ നിറയുന്നു. 26 കാരനായ ഇർഫാൻ സോൾത്താനിയെ ബുധനാഴ്ച തൂക്കിലേറ്റാൻ സാധ്യതയുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നത്. രാജ്യത്ത് രണ്ടാഴ്ചയായി തുടരുന്ന വ്യാപക പ്രതിഷേധങ്ങളിൽ പങ്കെടുത്തതിനാണ് സോൾത്താനിയെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തതെന്ന് റിപ്പോർട്ടുകൾ പറയുന്നു. “സ്വാതന്ത്ര്യം ആവശ്യപ്പെട്ടതാണ് ഏക കുറ്റം” എന്ന വാദത്തോടെയാണ് അദ്ദേഹത്തിന്റെ വധശിക്ഷക്കെതിരേ […]









