ടെഹ്റാൻ / ബാഗ്ദാദ്: ഇറാനിലുടനീളം പടരുന്ന ഭരണകൂടവിരുദ്ധ പ്രതിഷേധങ്ങൾ അടിച്ചമർത്താൻ, അറബിക് സംസാരിക്കുന്ന ഇറാഖി ശിയ മിലീഷ്യകളെ ഉപയോഗിക്കുകയാണെന്ന് റിപ്പോർട്ടുകൾ. ‘തീർത്ഥാടകർ’ എന്ന മറവിൽ നൂറുകണക്കിന് മിലീഷ്യ അംഗങ്ങൾ ഇറാനിലേക്ക് കടന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ആഴ്ച ഇറാൻ–ഇറാഖ് അതിർത്തിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇറാഖി ഉദ്യോഗസ്ഥൻ അലി ഡി. കണ്ടത് അസാധാരണമായ കാഴ്ചയായിരുന്നു. ശിയ തീർത്ഥാടകരെ കൊണ്ടുപോകുന്നുവെന്ന പേരിൽ എത്തിയ ബസുകളിൽ കുടുംബങ്ങളോ വയോധികരോ ഉണ്ടായിരുന്നില്ല. ഒരേ രീതിയിലുള്ള കറുത്ത ടി-ഷർട്ടുകൾ ധരിച്ച യുവാക്കളാണ് മുഴുവനായും ബസുകളിൽ […]









