ജറുസലം: ഇറാനിൽ പ്രക്ഷോഭം ശക്തമാകുന്നതിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വിമാനം രാജ്യം വിട്ടതായി റിപ്പോർട്ടുകൾ. ടൈംസ് ഓഫ് ഇസ്രയേൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം വിമാനം രാജ്യംവിട്ടു. ഇസ്രയേലിന്റെ ‘വിങ്സ് ഓഫ് സായൺ’ ഇറാന്റെ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് വിമാനം രാജ്യം വിട്ടതെന്നാണ് റിപ്പോർട്ട്. ഇസ്രയേലിലെ ബേഷീബയിലുള്ള നെവാറ്റീം സൈനിക താവളത്തിൽ നിന്ന് ഇന്ത്യൻ സമയം മൂന്നുമണിക്കാണ് വിമാനം ടേക്കോഫ് ചെയ്തത്. ഗ്രീക്ക് ദ്വീപായ ക്രെറ്റയുടെ തലസ്ഥാനമായ ഹെരാക്ലിയനിലേക്കാണ് വിമാനം പറന്നത്. പിന്നീട് വിമാനം ബേഷീബയിലേക്ക് തിരിച്ചെത്തി. […]









