വാഷിംഗ്ടൺ: ഇറാനിയൻ പ്രതിപക്ഷ നേതാവും മുൻ ഇറാൻ ഭരണാധികാരി ഷായുടെ മകനുമായ റേസാ പഹ്ലവി വളരെ നല്ല വ്യക്തിയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ, ഇറാനിനുള്ളിൽ അദ്ദേഹത്തിന് ആവശ്യമായ ജനപിന്തുണ ലഭിച്ച് ഭരണാധികാരം ഏറ്റെടുക്കാൻ കഴിയുമോയെന്ന കാര്യത്തിൽ തനിക്ക് വ്യക്തതയില്ലെന്നും ട്രംപ് വ്യക്തമാക്കി. വാഷിംഗ്ടണിലെ ഓവൽ ഓഫീസിൽ റോയിറ്റേഴ്‌സിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാനിൽ പുരോഗമിക്കുന്ന ജനകീയ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ, മതാധിപത്യ സർക്കാർ തകർന്നുവീഴാൻ സാധ്യതയുണ്ടെന്നും ട്രംപ് പറഞ്ഞു. “ഏത് ഭരണകൂടത്തിനും വീഴ്ച […]









