തിരുവനന്തപുരം: സിപിഎം വിട്ട് കോൺഗ്രസിലെത്തിയ ഐഷ പോറ്റിക്കെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഐഷ പോറ്റി വർഗവഞ്ചകയെന്ന് അദ്ദേഹം പറഞ്ഞു. അധികാരത്തിന്റെ അപ്പക്കഷ്ണത്തിന് വേണ്ടിയുള്ള അസുഖമായിരുന്നു ഐഷ പോറ്റിക്കെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. വിസ്മയം തീർക്കുമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. അങ്ങനെ അത്ഭുതം സൃഷ്ടിക്കുമെന്ന് പറഞ്ഞാണ് ഐഷാ പോറ്റിയെ പിടിച്ചത്. ഐഷാ പോറ്റി ഒരു കമ്മിറ്റിയിലും പങ്കെടുത്തിരുന്നില്ല. അസുഖമാണെന്നാണ് അപ്പോൾ പറഞ്ഞിരുന്നത്. ആ അസുഖം എന്താണെന്ന് ഇപ്പോൾ എല്ലാവർക്കും മനസിലായി. അധികാരത്തിൻ്റെ അപ്പ കഷ്ണത്തിന് വേണ്ടിയുള്ള […]









