മോസ്കോ: പശ്ചിമേഷ്യൻ യുദ്ധ സാഹചര്യങ്ങളെ തുടർന്ന് ലോകമെങ്ങുമുള്ള വിമാന ഗതാഗതം താറുമാറിയിരിക്കുകയാണ്. ഇന്ത്യക്കാരായ ലക്ഷക്കണത്തിന് പ്രവാസികളെയും വിദ്യാർത്ഥികളെയും ഇത്ഇ ബാധിച്ചു. വിവിധ ഇടങ്ങളിലായി കുടുങ്ങിക്കിടക്കുന്നവരുമുണ്ട്. ഇതിനിടെ മോസ്കോയിൽ കുടുങ്ങിപ്പോയ ഒരു ഇന്ത്യക്കാരൻ തന്‍റെ കൈയിൽ ഭക്ഷണത്തിന് പോലും പണം അവശേഷിക്കുന്നില്ലെന്നും എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും അഭ്യർത്ഥിച്ച് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചിരിക്കുകയാണ്. മുംബൈയിൽ നിന്നുള്ള ഒരു ഇന്ത്യൻ എഞ്ചിനീയർ സുനിൽ ഗുപ്തയാണ് തന്റെ നിസഹായാവസ്ഥ വീഡിയോയിലൂടെ പങ്കുവച്ചത്. മോസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ താൻ കുടുങ്ങിയെന്നും എത്തിഹാദ് എയർവേയ്‌സ് തന്നെ […]









