ന്യൂഡൽഹി: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിൽ തങ്ങളുടെ ‘ബൗദ്ധികകേന്ദ്രം’പൂർണമായും തകർന്ന് കല്ലിന്മേൽ കല്ല് ശേഷിക്കാതെ തകർന്നുവെന്ന് സ്ഥിരീകരിച്ച് പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലെഷ്കറെ തോയ്ബ. മുരിദ്‌കയിലെ ആസ്ഥാനത്തിലേക്ക് മേയ് 6-ന് ഇന്ത്യ നടത്തിയ ആക്രമണം ഭീകരസംഘടനയുടെ കമാൻഡർ ഹാഫിസ് അബ്ദുൾ റൗഫ് ആണ് സ്ഥിരീകരിച്ചത്. മർക്കസെ തോയ്ബ എന്നറിയപ്പെട്ടിരുന്ന തങ്ങളുടെ ആസ്ഥാനം പൂർണ്ണമായും തകർന്നു വെന്ന് ഹാഫിസ് അബ്ദുൾ റൗഫ് വിശദീകരിച്ചു. അന്നു നടന്ന ആക്രമണം വളരെ കനത്തതായിരുന്നുവെന്നും കോംപ്ലക്സ് പൂർണ്ണമായും നാമാവശേഷമായെന്നും റൗഫ് സമ്മതിച്ചു. ആ സ്ഥലം […]






