ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂറ്റ്യൂബ് ചാനലിന് മൂന്ന് കോടി സബ്സ്‌ക്രൈബർമാരായി. ഇതോടെ യൂറ്റ്യൂബിൽ ഏറ്റവും കൂടുതൽ സബ്‌സ്‌ക്രൈബർമാരുള്ള ലോക നേതാവെന്ന നേട്ടവും ഇതോടെ അദ്ദേഹത്തിന് സ്വന്തമായി. മുൻ ബ്രസീലിയൻ പ്രസിഡന്റ് ജെയർ ബോൾസോനാരോ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടങ്ങിയ നേതാക്കളേക്കാൾ വളരെ കൂടുതലാണ് മോദിയുടെ യൂറ്റ്യൂബ് ചാനലിനുള്ള സബ്സ്‌ക്രൈബർമാർ. ഈ പട്ടികയിൽ രണ്ടാമതുള്ള ബോൾസോനാരോയ്ക്ക് മോദിയുടെ നാലിലൊന്ന് സബ്സ്‌ക്രൈബർമാർ മാത്രമാണുള്ളത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അപേക്ഷിച്ച് മോദിക്ക് ഏഴ് മടങ്ങ് കൂടുതൽ സബ്സ്‌ക്രൈബർമാരുണ്ട്. […]






