വാഷിങ്ടൻ: ഇറാനിൽ പ്രക്ഷോഭകരെ കൊന്നൊടുക്കുന്നതു കുറഞ്ഞുവെന്നും തൂക്കിലേറ്റൽ നിർത്തിവച്ചെന്നും തനിക്കു വിശ്വസനീയ കേന്ദ്രത്തിൽ നിന്നു വിവരം ലഭിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അതിനാൽ ഇറാനു നേരെ ഉടൻ ആക്രമണമില്ലെന്ന ട്രംപ് സൂചനയും നൽകി. ഖത്തറിലെ അൽ ഉദൈദ് വ്യോമത്താവളത്തിലേക്ക് യുഎസ് വിമാനങ്ങൾ മടങ്ങിവരികയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. അഞ്ച് മണിക്കൂർ അടച്ചിട്ടതിന് ശേഷം, രാത്രിയോടെ ഇറാൻ തങ്ങളുടെ വ്യോമാതിർത്തി വീണ്ടും തുറക്കുകയും ചെയ്തു. അതേസമയം രാജ്യവ്യാപകമായ പ്രക്ഷോഭത്തിന്റെ ശക്തി കുറഞ്ഞുവെന്നും തിങ്കളാഴ്ചയ്ക്കുശേഷം നഗരങ്ങളിൽ പ്രതിഷേധ റാലികൾ […]









