ജറുസലേം: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം തുടരുന്ന പശ്ചാത്തലത്തിൽ, ഇന്ത്യൻ പൗരന്മാർ നിതാന്ത ജാഗ്രത പുലർത്തണമെന്ന് ഇസ്രയേലിലെ ഇന്ത്യൻ എംബസി മുഖാന്തിരം കേന്ദ്ര സർക്കാർ അറിയിച്ചു. ഇസ്രായേൽ അധികൃതരും ഹോം ഫ്രണ്ട് കമാൻഡും പുറപ്പെടുവിച്ച സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും പ്രോട്ടോക്കോളുകളും കർശനമായി പാലിക്കണമെന്ന് എംബസി ഇന്ത്യൻ പൗരന്മാരോട് ആവശ്യപ്പെട്ടു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇസ്രായേലിലേക്കുള്ള എല്ലാ അത്യാവശ്യമല്ലാത്ത യാത്രകളും ഒഴിവാക്കാനും ഇന്ത്യൻ പൗരന്മാരോട് നിർദ്ദേശിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ ഇന്ത്യൻ എംബസിയുടെ മുഴുവൻ സമയ സേവന നമ്പറുകളിലേയ്ക്ക് (+972-54-7520711 , +972-54-3278392) […]









