മലപ്പുറം: പ്രണയപ്പകയാണ് ഒൻപതാംക്ലാസുകാരിയുടെ ക്രൂരമായ കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന വിലയിരുത്തലിലാണ് പോലീസ്. സംശയരോഗവും അടക്കാനാവാത്ത പ്രകോപനവും ഒടുവിൽ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് വിലയിരുത്തൽ. പ്ലസ് വൺ വിദ്യാർഥിയായ കൂട്ടുകാരന്റെ ഭീഷണികൾക്കും പീഡനത്തിനും ഒടുവിലാണ് പെൺകുട്ടിക്ക് ജീവൻ കൂടി നഷ്ടമായത്. ഒരേ സ്‌കൂളിൽ പഠിക്കുന്നവരാണ് ഒൻപതാംക്ലാസ് വിദ്യാർഥിനിയും പിടിയിലായ ആൺകുട്ടിയും. രണ്ടുപേരും സാമ്പത്തികശേഷി കുറഞ്ഞ ഇടത്തരം കുടുംബങ്ങളിൽ നിന്നുള്ളവരാണ്. കൊല്ലപ്പെട്ട ബാലികയും ആൺസുഹൃത്തായ 16-കാരനും തമ്മിലുള്ള സൗഹൃദം നേരത്തേതന്നെ വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പെൺകുട്ടിയെ കാണാതിരുന്നാൽ അസ്വസ്ഥനാവുകയും അന്വേഷിച്ച് വീട്ടിലെത്തുകയും ചെയ്യുന്ന […]









