കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂരിൽ കളത്തിലിറങ്ങുക പിവി അൻവർ തന്നെയെന്ന അഭ്യൂഹം ശക്തമാകുന്നു. ബീച്ചിൽ എത്തി ജനങ്ങളുമായി കുശലം പങ്കിടുന്ന വീഡിയോ പിവി അൻവർ ഫേസ്ബുക്കിൽ പങ്കുവെച്ചതാടെയാണ് സംശയങ്ങൾക്ക് ബലം കൂടിയത്. കാറ്റു കൊള്ളാൻ ഇറങ്ങിയതാണ്, കളപറിക്കാനല്ലെന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ടീം യുഡിഎഫ്, ബേപ്പൂർ എന്നീ ഹാഷ്ടാഗുകളും വീഡിയോയിൽ ആഡ് ചെയ്തിട്ടുണ്ട്. അതേപോലെ നേരത്തെ അൻവറിനെ യുഡിഎഫിൻ്റെ ഭാഗമാക്കാൻ തീരുമാനിച്ചതിന് പിന്നാലെ പിവി അൻവറിന് ബേപ്പൂരിന്റെ മണ്ണിലേക്ക് സ്വാഗതം എന്നെഴുതിയ ഫ്ളക്സുകൾ ബേപ്പൂരിൽ പ്രത്യക്ഷപ്പെട്ടിരുന്നു. നിയമസഭാ […]









