തിരുവനന്തപുരം: തീപ്പൊരി വീഴാൻ കാത്തിരിക്കുന്നവരുടെ കൈകളിലേക്ക് തീപ്പന്തം എറിഞ്ഞ് കൊടുക്കുന്ന നടപടിയാണ് സംസ്ഥാനത്ത് സിപിഎം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമാണത്. കേരളത്തിൽ സിപിഎമ്മിന്റെ അവസാനത്തിന്റെ ആരംഭം ഇതുകൊണ്ട് കുറിക്കും. ആർക്കാണ് ഇതുകൊണ്ട് ലാഭമുണ്ടാകുക കാണാം. ഞാൻ ഈ പറയുന്നത് കുറിച്ചുവെച്ചോയെന്നും സതീശൻ പറഞ്ഞു. ആളുകളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാൻ സംഘപരിവാർ പാതയാണ് സിപിഎം തിരഞ്ഞെടുത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രി സജി ചെറിയാനടക്കമുള്ള നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. […]









