കോഴിക്കോട്: മലബാറിലെ ജില്ലകളെ കുറിച്ചുള്ള വെള്ളാപ്പള്ളി, എ.കെ. ബാലൻ, മന്ത്രി സജി ചെറിയാൻ എന്നിവരുടെ വർഗീയ പരാമർശത്തിനെതിരെ പ്രതികരണവുമായി മുസ് ലിം ലീഗ് നേതാവ് കെ.എം. ഷാജി. താൻ മതം പറഞ്ഞിട്ടുണ്ടെന്നും അത് സ്വന്തം മതത്തെ കുറിച്ചാണെന്നും കെ.എം. ഷാജി ഫേസ്ബുക്കിൽ കുറിച്ചു. വെള്ളാപ്പള്ളി നടേശനും എ.കെ. ബാലനും മന്ത്രി സജി ചെറിയാനും പറഞ്ഞത് അപര മതവിദ്വേഷവും മതവെറിയുമാണെന്ന് കെ.എം. ഷാജി പറഞ്ഞു. സി.പി.എമ്മും ബി.ജെ.പിയും രാഷ്ട്രീയം വിട്ട് മതത്തിൽ കുതിര കയറാൻ വന്നപ്പോഴാണ് താൻ മതം […]









