പ്രശസ്ത ഗായിക എസ് ജാനകിയുടെ മകൻ മുരളി കൃഷ്ണ അന്തരിച്ചു. മുരളി കൃഷ്ണയുടെ മരണത്തിൽ വികാരഭരിതയായി ഗായിക കെ. എസ് ചിത്ര ഫേസ്ബുക്കിൽ അനുശോചനക്കുറിപ്പ് പങ്കുവച്ചു. പെട്ടന്നുള്ള വിയോഗത്തിൽ ഞെട്ടിയെന്നും ഈ വേദനയും ദുഃഖവും മറികടക്കാൻ ദൈവം ജാനകി അമ്മയ്ക്ക് ശക്തി നൽകട്ടേയെന്നും ചിത്രയുടെ കുറിപ്പിൽ പറയുന്നു. ‘ഇന്ന് രാവിലെ മുരളി അണ്ണയുടെ (ഞങ്ങളുടെ പ്രിയപ്പെട്ട ജാനകി അമ്മയുടെ ഏക മകൻ) പെട്ടെന്നുള്ള വിയോഗവാർത്ത അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. സ്നേഹനിധിയായ ഒരു സഹോദരനെ നഷ്ടപ്പെട്ടു. ഈ അസഹനീയമായ വേദനയും […]









