കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ ആരോപണത്തില്‍ മന്ത്രി ഗണേഷ്കുമാറിനെ രൂക്ഷമായി വിമര്‍ശിച്ച് മുൻ മന്ത്രി കെ സി ജോസഫ്. ഗണേഷ് ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കണ്ട. ഉമ്മൻ ചാണ്ടി ആരാണെന്നും ഗണേഷ് ആരാണെന്നും കേരളത്തിലെ ജനങ്ങൾക്ക് അറിയാം. വിവാദ പരാമർശങ്ങൾ അംഗീകരിക്കാൻ കഴിയില്ല. ഗണേഷിന്റെ കുഴപ്പംകൊണ്ടാണ് മന്ത്രി സഭയിൽനിന്നും അദ്ദേഹത്തെ മാറ്റി നിർത്തിയതെന്നും കെ.സി. ജോസഫ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ടാണ് ഗണേഷിനോട് രാജിവെക്കാൻ യുഡിഎഫ് ആവശ്യപ്പെട്ടത്. ആരോപണങ്ങൾ തുടർച്ചയായി ഉണ്ടായതുകൊണ്ടാണ് മന്ത്രിസഭയിൽ പിന്നീട് ഉൾപ്പെടുത്താത്തത്. അതിന് ഉമ്മൻ […]









