തിരുവനന്തപുരം: കോർപറേഷൻ മേയറാക്കാക്കാമെന്നു പറഞ്ഞ് അവസാനം കൗൺസിലർ സ്ഥാനത്ത് ഒതുക്കിയ പരിഭവം പ്രധാനമന്ത്രി പങ്കെടുത്ത വേദിയിലും പ്രകടമാക്കി ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖ. ബിജെപിയുടെ പൊതുസമ്മേളന വേദിയിൽ പ്രധാനമന്ത്രി മോദിയുടെ അടുത്ത് പോകാതെ മാറിനിന്നാണ് മുൻ ഡിജിപി അതൃപ്തി പ്രകടിപ്പിച്ചത്. മേയർ വി.വി. രാജേഷും കെ. സുരേന്ദ്രനും ഉൾപ്പടെയുള്ള നേതാക്കൾ മോദിയെ യാത്രയാക്കുന്ന ഘട്ടത്തിലും ശ്രീലേഖ ആ പരിസരത്തേക്ക് പോലും പോകാതെ ഒറ്റയ്ക്കു മാറിനിന്നത് കൗതുകകരമായി. അതേസമയം കോർപറേഷൻ മേയറാക്കാത്തതിൽ ശ്രീലേഖ നേരത്തേയും അതൃപ്തി പരസ്യമാക്കിയിരുന്നു. പ്രധാനമന്ത്രി […]









