മലപ്പുറം : കോട്ടക്കലില്‍ യുവതി ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കുത്തി പരിക്കേല്‍പ്പിച്ചു. കുടുംബ വഴക്കിനെ തുടര്‍ന്ന് ആണ് സംഘർഷം ഉണ്ടായത്. പള്ളത്ത് വീട്ടില്‍ ഭരത് ചന്ദ്രന്‍ (29), മാതാവ് കോമള വല്ലി (49) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെളളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. സംഭവത്തില്‍ ഭരത് ചന്ജ്രന്റെ ഭാര്യ സജീനയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോമള വല്ലിയുടെ വയറ്റിലും ഭരത് ചന്ദ്രന്റെ കൈക്കുമാണ് കുത്തേറ്റത്.ഇരുവരെയും കോട്ടക്കലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതര്‍ അറിയിച്ചത്. സജീനയും ഭര്‍ത്താവും […]









