വാഷിങ്ടൻ: ചൈനയുമായുള്ള വ്യാപാര കരാറുമായി മുന്നോട്ടുപോയാൽ കാനഡയിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 100% തീരുവ ചുമത്തുമെന്ന പതിവ് ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈനയുമായുള്ള കരാർ നടപ്പിലായാൽ ചൈന ‘കാനഡയെ ജീവനോടെ വിഴുങ്ങുമെന്ന്’ പ്രധാനമന്ത്രി മാർക്ക് കാർണിക്ക് ട്രംപ് ഉപദേശവും നൽകി. ‘‘ചൈനീസ് ഉൽപ്പന്നങ്ങൾ അമേരിക്കയിലേക്ക് എത്തിക്കാനുള്ള ഒരു ഇടത്താവളമാക്കി കാനഡയെ മാറ്റാമെന്ന് കാർണി കരുതുന്നുണ്ടെങ്കിൽ അദ്ദേഹത്തിന് തെറ്റി. ചൈന കാനഡയെ ജീവനോടെ വിഴുങ്ങും. കാനഡയുടെ വ്യാപാരത്തെയും സാമൂഹിക ഘടനയെയും ജീവിതരീതിയെയും അത് പൂർണമായും നശിപ്പിക്കും’’– ട്രംപ് സമൂഹമാധ്യമത്തിൽ […]









