എഴുപത്തേഴാമാത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ സിപിഎം വെട്ടിലായിരിക്കുകയാണ്. സമീപകാലത്ത് അന്തരിച്ച സിപിഎമ്മിന്റെ മുതിർന്ന നേതാവ് വിഎസ് അച്യുതാനന്ദന് മരണാന്തര ബഹുമതിയായി പത്മവിഭൂഷൺ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതോടെയാണ് പാർട്ടി പ്രതിസന്ധിയിലായിരിക്കുന്നത്. സ്വാതന്ത്ര്യം നേടിയ സമയത്ത് ഇത് യഥാർത്ഥ സ്വാതന്ത്രമല്ലെന്നും റിപ്പബ്ലിക്കായ സമയത്ത് തൊഴിലാളി വർഗം അധികാരത്തിലെത്തും വരെ അതെല്ലാം ബൂർഷ്വാ സെറ്റപ്പുകൾ മാത്രമാണെന്നുമാണ് അന്നേ നിലപാടെടുത്തത്. അതുകൊണ്ട് തന്നെ കേന്ദ്ര സർക്കാർ നൽകുന്ന അവാർഡുകളൊന്നും തന്നെ സ്വീകരിക്കേണ്ടതില്ല എന്ന ലൈനാണ് പാർട്ടി ഇത്രകാലമത്രയും സ്വീകരിച്ചു പോന്നതും. […]









