തിരുവനന്തപുരം: പോലീസ് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനത്തിൽവെച്ച് ഡ്യൂട്ടിയിലുള്ള പോലീസുകാർ മദ്യപിച്ച സംഭവത്തിൽ നടപടി. കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലിരുന്ന് കാറിനകത്ത് ഇരുന്ന് പരസ്യ മദ്യപാനം നടത്തിയ ഗ്രേഡ് എഎസ്‌ഐ അടക്കം ആറ് പോലീസ് ഓഫീസർമാരെ സസ്‌പെൻഡ് ചെയ്തു. ആറുപേരും കഴക്കൂട്ടം സ്റ്റേഷനിലെ പോലീസുകാരാണ്.ഗ്രേഡ് എഎസ്‌ഐ ബിനു, സിവിൽ പോലീസ് ഓഫീസർമാരായ (സിപിഒ) രതീഷ്, മനോജ്, അരുൺ, അഖിൽരാജ്, മറ്റൊരു സിപിഒ ആയ അരുൺ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. നിലവിൽ അന്വേഷണ വിധേയമായാണ് സസ്‌പെൻഷൻ നടപടി. മദ്യപിച്ച ശേഷം […]









