വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിന്റെ രണ്ടാം വരവിലെ മുഖ്യ അജണ്ടയായ കുടിയേറ്റ വേട്ട അമേരിക്കയിലുടനീളം ശക്തമായി തുടരുന്നതിനിടെ, മിന്നിയാപ്പോളിസിൽ നടന്ന അക്രമം പ്രസിഡന്റിന് തന്നെ രാഷ്ട്രീയ തിരിച്ചടി മാറുന്നുവെന്ന് വിലയിരുത്തൽ. സൈനികവത്കരിച്ച കുടിയേറ്റ റെയ്ഡുകൾക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ ഫെഡറൽ ഏജന്റുമാരുടെ വെടിയേറ്റ് നഴ്‌സ് അലക്സ് പ്രെട്ടി കൊല്ലപ്പെട്ടതാണ് പുതിയ വിവാദത്തിന് പിന്നിലെ കാരണം. ഈ മാസം ഫെഡറൽ ഏജന്റുമാരുടെ നടപടിയിൽ കൊല്ലപ്പെട്ട രണ്ടാമത്തെ അമേരിക്കൻ പൗരനാണ് പ്രെട്ടി. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു കുടിയേറ്റ റെയ്ഡുകൾ. എന്നാൽ അധികാരത്തിൽ തിരിച്ചെത്തിയിട്ട് […]






