കോട്ടയം: എസ്എൻഡിപിയുമായുള്ള ഐക്യം വേണ്ടെന്ന തീരുമാനം ബോർഡ് ഒന്നിച്ചെടുത്തതാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻനായർ. ഐക്യത്തിൽ നിന്നു പിൻമാറ്റത്തിനായി ആരും ഇടപെട്ടിട്ടില്ല. ഇടപെടലുണ്ടായെന്ന വെള്ളാപ്പള്ളിയുടെ ആരോപണം തെറ്റാണ്. മൂന്ന് ദിവസത്തിനകം വരാമെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. പാർട്ടി നേതാവായ താങ്കൾ എങ്ങനെ ചർച്ച നടത്തുമെന്ന് തുഷാറിനോട് താൻ ചോദിച്ചു. രാഷ്ട്രീയ പാർട്ടിയുടെ ആൾ ഐക്യവുമായി എങ്ങനെ ചർച്ച നടത്തും. വരേണ്ടതില്ലെന്നും അത് രാഷ്ട്രീയം ആകുമെന്ന് താൻ പറഞ്ഞുവെന്നും ജി സുകുമാരൻ നായർ വ്യക്തമാക്കി. അതുപോലെ താൻ […]









