കോട്ടയം: ബിജെപി നേതാവ് പിസി ജോര്‍ജിനെതിരെ കാഞ്ഞിരപ്പള്ളി അതിരൂപത. പി സി ജോര്‍ജ് അവസരവാദിയാണെന്നാണ് അതിരൂപതയുടെ മറുപടി. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പി സി ജോര്‍ജിന്റെ സ്ഥിരം ശൈലിയാണ്. സഭയെ തന്റെ ആവശ്യങ്ങള്‍ക്കായി പിസി ജോര്‍ജ് താറടിച്ചു കാണിക്കുകയാണ്. പി സി ജോര്‍ജ് അവസരവാദിയാണ്, അദ്ദേഹം പറഞ്ഞാല്‍ ആരും കേള്‍ക്കില്ല. ജോര്‍ജിനെ പോലെയുള്ള രാഷ്ട്രീയ കോമരങ്ങള്‍ മാനക്കേടാണ്. സഭയക്കും മെത്രാന്‍മാര്‍ക്കും എതിരെ ഇത്തരം നിലപാട് തുടര്‍ന്നാല്‍ നിലപാട് കടുപ്പിക്കുമെന്നും കാഞ്ഞിരപ്പള്ളി അതിരൂപത മുന്നറിയിപ്പ് നല്‍കി. മെത്രാന്മാര്‍ […]








